KeralaLatest NewsNews

ആസക്തിയെയും ഭോഗിക്കാനുള്ള തൃഷ്ണയെയും വിപ്ലവത്തിന്റെ ചേരുവ ചേര്‍ത്ത് വില്‍ക്കുന്ന തോന്നിവാസമാണ് എസ്എഫ്ഐ: കെ എം ഷാജി

ഇത്തരം തോന്നിവാസങ്ങള്‍ക്ക് നിന്ന് കൊടുക്കുമ്പോള്‍ നഷ്ടപ്പെടുന്നത് വ്യത്യസ്തതയും വ്യക്തിത്വവുമാണെന്ന് അദ്ദേഹം പറഞ്ഞു

മലപ്പുറം: കാണാനുള്ള കണ്ണിന്റെ ആസക്തിയെയും ഭോഗിക്കാനുള്ള മനുഷ്യന്റെ ശാരീരിക തൃഷ്ണയെയും വിപ്ലവത്തിന്റെ ചേരുവ ചേര്‍ത്ത് വില്‍ക്കുന്ന തോന്നിവാസമാണ് എസ്എഫ്ഐയെന്ന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. എംഎസ്എഫ് മലപ്പുറത്ത് സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റില്‍ സംസാരിക്കുകയയായിരുന്നു അദ്ദേഹം. എസ്എഫ്ഐകാരുടെ ഇത്തരം തോന്നിവാസങ്ങള്‍ക്ക് നിന്ന് കൊടുക്കുമ്പോള്‍ നഷ്ടപ്പെടുന്നത് വ്യത്യസ്തതയും വ്യക്തിത്വവുമാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also : ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തിലുള്ള നിയന്ത്രണം നീക്കി: എത്ര പേരെത്തിയാലും എല്ലാവര്‍ക്കും ദര്‍ശനം നടത്താം

വിപ്ലവത്തിന്റെ പേര് പറഞ്ഞ് പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ അഴിപ്പിക്കുന്ന ഭ്രാന്തിന്റെ പേരാണ് എസ്എഫ്ഐയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിപ്ലവത്തിന്റെ പേരില്‍ ക്യാമ്പസില്‍ വസ്ത്രങ്ങള്‍ അഴിപ്പിക്കാന്‍ വരുന്ന എസ്എഫ്ഐക്കാരുടെ മുന്നില്‍ പെണ്‍കുട്ടികളുടെ വസ്ത്രമായി മാറാന്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് കെ എം ഷാജി പറഞ്ഞു.

ക്യാമ്പസില്‍ ഇത്തരം സംഭവങ്ങളല്ല ഉണ്ടാകേണ്ടതെന്നും മനുഷ്യരാകാനാണ് ആദ്യം പഠിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button