Latest NewsNewsLife Style

ചര്‍മ്മം കൂടുതല്‍ വരണ്ടതാകുന്നുണ്ടോ?

വേനല്‍ക്കാലത്ത് പലരെയും അലട്ടുന്ന പ്രശ്‌നമാണ് വരണ്ട ചര്‍മ്മം. ചര്‍മ്മ സംരക്ഷണത്തിനായി പലരും പലതരത്തിലുള്ള രാസവസ്തുക്കള്‍ അടങ്ങിയ സൗന്ദര്യസംരക്ഷണ വസ്തുക്കളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള വസ്തുക്കള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്.

അവയിലടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ചര്‍മ്മത്തിന്റെ സ്വാഭാവിക ഘടനയെ തന്നെ ഇല്ലാതാക്കുന്നു. പ്രകൃതിദത്തമായ ഒരു പാട് മാര്‍ഗ്ഗങ്ങള്‍ വരണ്ട ചര്‍മ്മത്തെ തടയാന്‍ ഉപയോഗിക്കുന്നുണ്ട്.

Read Also:-താരൻ അകറ്റാൻ ഒരു പഴം മാത്രം മതി..!!

അതില്‍ ഒന്നാണ് തൈര്. തൈര് നല്ലൊരു മോയ്‌സ്ചറൈസറാണ്. നല്ല കട്ട തൈരില്‍ കുറച്ച് കടലമാവ് ചേര്‍ത്ത് ചർമ്മത്തില്‍ പുരട്ടുന്നത് ഒരു പരിധിവരെ തയടാന്‍ സാധിക്കും. ഇത് വരണ്ട ചര്‍മ്മത്തെ തടയുന്നതിന് പുറമേ ചര്‍മ്മത്തിന് തിളക്കവും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.

shortlink

Post Your Comments


Back to top button