Latest NewsNewsIndia

അഫ്ഗാനിലേക്ക് ഇന്ത്യ ഭക്ഷണവും മരുന്നും കയറ്റി അയയ്ക്കുന്നതിന് തടസം നിന്ന് പാകിസ്താന്‍ : ഇന്ത്യയ്ക്ക് ഇറാന്റെ സഹായം

ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനിലേക്ക് മരുന്നും ഭക്ഷ്യധാന്യങ്ങളും കയറ്റി അയയ്ക്കുന്നതിന് സഹായം വാഗ്ദാനം ചെയ്ത് ഇറാന്‍ രംഗത്ത് എത്തി. കഴിഞ്ഞ ദിവസം ഇന്ത്യ, അഫ്ഗാനിലേക്ക് കയറ്റി അയച്ച 50,000 ടണ്‍ ഗോതമ്പ് പാകിസ്താന്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സഹകരണ വാഗ്ദാനവുമായി ഇറാന്‍ രംഗത്തെത്തിയത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിര്‍ അബ്ദുല്ലാഹിനാണ് ഇക്കാര്യം അറിയിച്ചത്.

Read Also : ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ : പ്രത്യാക്രമണം നടത്തി സൈന്യം

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് രാജ്യത്തിന് ഇന്ത്യ ജീവന്‍ രക്ഷാ സഹായങ്ങള്‍ നല്‍കുന്നത്. അഫ്ഗാനിലെ കൊറോണ സാഹചര്യവും ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും ഇറാന്‍ മന്ത്രിയുമായി നടത്തിയ സംഭാഷണത്തില്‍ ചര്‍ച്ചയായെന്ന് എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തു. അഫ്ഗാനില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭരണകൂടത്തിന്റെ ആവശ്യകതയെ കുറിച്ചും പറഞ്ഞതായി ജയശങ്കര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button