
നമ്മൾ മിക്ക കറികളിലും മഞ്ഞൾ ഉപയോഗിക്കാറുണ്ട്. നിറത്തിനും മണത്തിനും ചേര്‍ക്കുന്ന മഞ്ഞള്‍, ഗുണത്തിലും പിന്നോട്ടല്ല. മഞ്ഞളിൽ പ്രോട്ടീനും വിറ്റാമിനും കാത്സ്യവും ഇരുമ്പും മഗ്നീസിയവും സിങ്കും ധാരാളമായി അടങ്ങിയിരിക്കുന്നു. ദിവസവും ഒരു നുള്ള് മഞ്ഞൾ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പ്രോസ്റ്റേറ്റ് ക്യാൻസറിനെ പ്രതിരോധിക്കാന്‍ മഞ്ഞളിനു പ്രത്യേക കഴിവുണ്ടെന്നു ശാസ്ത്രം പറയുന്നു. രക്തത്തില്‍ കണ്ടുവരുന്ന ട്യൂമര്‍ കോശങ്ങളായ ടി-സെല്‍, ലുക്കീമിയ എന്നിവയെ പ്രതിരോധിക്കാന്‍ മഞ്ഞളിന് കഴിവുണ്ടെന്ന് നിരവധി ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.
Read Also : കൂറ്റന്‍പാറ ഇടിഞ്ഞ് ബോട്ടുകൾക്ക് മുകളിൽ വീണു : 7 വിനോദ സഞ്ചാരികള്‍ മരിച്ചു
ഇന്‍സുലിന്‍റെയും ഗ്ലുക്കോസിന്‍റെയും അളവു നിയന്ത്രിക്കാന്‍ മഞ്ഞള്‍ ഒരു പരിധി വരെ സഹായിക്കും. ടൈപ്പ് 2 ഡയബറ്റിസ് തടയാനും മഞ്ഞളിനു കഴിവുണ്ട്.
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാൻ ഏറ്റവും നല്ലതാണ് മഞ്ഞൾ. കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിലൂടെ മഞ്ഞള്‍ ഹൃദയത്തിന്‍റെ ആരോഗ്യവും ഉറപ്പു വരുത്തുന്നു.
പ്രകൃതിദത്തമായ ആന്റിസെപ്ടിക് ആണ് മഞ്ഞള്‍. ഒപ്പം ബാക്ടീരിയയെ ചെറുക്കാന്‍ കഴിവുള്ളതുകൊണ്ട് മുറിവ് ഉണങ്ങാന്‍ ഏറെ ഫലപ്രദവുമാണ്. ചര്‍മസൗന്ദര്യത്തിനും ഉത്തമമായ മഞ്ഞള്‍ നിറം വയ്ക്കാന്‍ മാത്രമല്ല സോറിയാസിസ് ഉള്‍പ്പെടെയുള്ള ചര്‍മരോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിക്കുന്നു.
Read Also : ഡോക്ടറുടെ അനുമതിയില്ലാതെ കുട്ടികൾക്ക് പാരസെറ്റമോൾ നൽകരുത്: നിർദ്ദേശം നൽകി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി
രക്തം ശുചീകരിക്കാനുള്ള കരളിന്‍റെ കാര്യക്ഷമത കൂട്ടാന്‍ മഞ്ഞളിനു കഴിവുണ്ട്. അതുപോലെ രക്തചംക്രമണം കൂട്ടാനും മഞ്ഞള്‍ സഹായിക്കുന്നു. ശരീരത്തില്‍ നിന്നു വിഷാംശങ്ങള്‍ പുറന്തള്ളാന്‍ കരളിനെ മഞ്ഞള്‍ ഇത്തരത്തില്‍ സഹായിക്കുന്നു.
Post Your Comments