Latest NewsNewsFootballSports

2020-21 വർഷത്തെ ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരം: അന്തിമ പട്ടികയില്‍ നിന്നും സൂപ്പർ താരങ്ങൾ പുറത്ത്

പാരിസ്: 2020-21 വർഷത്തെ ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരമാകാനുള്ള അന്തിമ പട്ടികയില്‍ നിന്നും സൂപ്പർ താരങ്ങൾ പുറത്ത്. മെസ്സിയും മുഹമ്മദ് സലയും ലെവന്‍ഡോവ്‌സ്‌ക്കിയും അന്തിമപട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പിഎസ്ജിയുടെ കിലിയന്‍ എംബാപ്പേയും റയൽ മാഡ്രിഡിന്റെ കരീം ബെന്‍സേമയും പട്ടികയില്‍ നിന്നും പുറത്തായി.

ജനുവരി 17ന് സൂറിച്ചിലാണ് പ്രഖ്യാപനം. തുടര്‍ച്ചയായി രണ്ടാം തവണയാണ് ബയേണ്‍ മ്യൂണിക്കിന്റെ പോളണ്ട് താരം ലെവന്‍ഡോവ്‌സ്‌ക്കി അന്തിമ പട്ടികയില്‍ എത്തിയിരിക്കുന്നത്. 2021ല്‍ വിവിധ മത്സരങ്ങളില്‍ നിന്നും 69 ഗോളുകള്‍ അടിച്ചാണ് ലെവന്‍ഡോവ്‌സ്‌ക്കി പട്ടികയില്‍ ഇടം നേടിയത്. ബയേണിന്റെ താരമായ ലെവന്‍ഡോവ്‌സ്‌ക്കി കഴിഞ്ഞ വര്‍ഷം ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമായി മാറിയിരുന്നു. മുള്ളറുടെ രണ്ടു റെക്കോഡുകളാണ് താരം മറികടന്നത്.

Read Also:- ബിഎംഡബ്ല്യു മോട്ടോറാഡ് ഇലക്ട്രിക് സ്‍കൂട്ടർ ഈ വർഷം വിപണിയിലെത്തും

ബയേണിനൊപ്പം ബുണ്ടസ് ലീഗ കിരീടം, ജര്‍മന്‍ സൂപ്പര്‍കപ്പ്, ഫിഫ ക്ലബ്ബ് ലോകകിരീടം എന്നിവ നേടാനും പോളിഷ് താരത്തിന് സാധിച്ചു. കഴിഞ്ഞ വര്‍ഷം 43 ഗോളുകള്‍ നേടിയ മെസ്സി 18 അസിസ്റ്റുകളും കോപ്പ അമേരിക്കയും നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ സ്വന്തം ക്ലബ്ബ് ബാഴ്‌സിലോണയ്ക്ക് വേണ്ടിയും തുടർന്ന് പിഎസ്ജിക്ക് വേണ്ടിയും മെസ്സി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button