COVID 19ThiruvananthapuramNattuvarthaLatest NewsKeralaNews

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ കോവിഡ് അവലോകന യോഗം ചേരും

തിരുവനന്തപുരം : സംസ്ഥാനത്തു കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈനായാണ് അവലോകനയോഗം ചേരുന്നത്. ക‍ഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി വരുന്ന
സാഹചര്യം കൂടി കണക്കിലെടുത്താണ് അവലോകന യോഗം നാളെ ചേരുന്നത്.

Also Read : കനത്ത മഞ്ഞുവീഴ്ച, മരണ നിരക്ക് ഉയരുന്നു, രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം

ഒരോ ജില്ലകളിലേയും കൃത്യമായ സാഹചര്യം യോഗത്തിൽ ചർച്ചചെയ്യും.
കൊവിഡ് ഒമിക്രോണ്‍ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വിവാഹം മരണം മറ്റ് പരിപാടികൾ എന്നിവയിൽ പങ്കെടുക്കുന്ന വരുടെ എണ്ണത്തിൽ നേരത്തെ നിയന്ത്രണം ഏൽപ്പെടുത്തിയിരുന്നു. നാളെ ചേരുന്ന യോഗത്തിൽ കൂടുതൽ നിയന്ത്രണം ഉണ്ടാകുമെങ്കിലും നിയന്ത്രണം കടുപ്പിക്കില്ലെന്നാണ് വിവരമെന്ന് ഉദ്ദ്യോഗസ്ഥർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button