COVID 19Latest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 3,068 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂവായിരത്തിന് മുകളിൽ. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 3,168 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 793 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ശനിയാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

5,75,293 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,45,771 പേർ രോഗമുക്തി നേടി. 8,882 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 134 പേരുടെ നില ഗുരുതരമാണ്.

ആക്രമിക്കപ്പെട്ട നടിയ്ക്ക് പേരില്ല പക്ഷെ നിരന്തരമായി ആക്രമിക്കപെടുന്ന ബിന്ദു അമ്മിണി ടീച്ചർക്ക് ഇപ്പോഴും പേരുണ്ട്

ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 52,413,363 കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button