Latest NewsSaudi ArabiaNewsInternationalGulf

ഹൂതി വിമതർ തട്ടിയെടുത്ത കപ്പലിൽ മലയാളികളും: കപ്പലിലുള്ളത് 4 ഇന്ത്യക്കാർ

റിയാദ്: ഹൂതി വിമതർ തട്ടിയെടുത്ത യുഎഇ ചരക്ക് കപ്പൽ മോചിപ്പിക്കാനുള്ള ശ്രമം ആരംഭിച്ച് സൗദി സഖ്യസേന. 16 പേരാണ് കപ്പലിലുള്ളതെന്നാണ് വിവരം. രണ്ടു മലയാളികൾ ഉൾപ്പെടെ നാലു ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ചേപ്പാട് ഏവൂർ ചിറയിൽ പടീറ്റതിൽ രഘുശോഭ ദമ്പതികളുടെ മകൻ ഡെക്ക് കെഡറ്റ് ആയി ജോലി ചെയ്യുന്ന അഖിൽ രഘു(25) ആണ് കപ്പലിൽ കുടുങ്ങിയ മലയാളികളിലൊരാൾ. രണ്ടാമത്തെയാളെക്കുറിച്ച് വിവരം ലഭ്യമായിട്ടില്ല.

Read Also: സമസ്തയുടെ വികാരം നിയമസഭയില്‍ അവതരിപ്പിക്കാനുള്ള പാര്‍ട്ടി ലീഗാണ്, സിപിഎമ്മല്ല: എം കെ മുനീർ

യുഎഇ കപ്പൽ ഹൂതി വിമതർ തട്ടിയെടുത്തതായുള്ള വിവരം സൗദി സഖ്യസേന സ്ഥിരീകരിച്ചിട്ടുണ്ട്. യമനിലെ സൊകോത്ര ദ്വീപിൽ നിന്നു സൗദിയിലെ ജസാൻ തുറമുഖത്തേക്ക് ആശുപത്രി ഉപകരണങ്ങളുമായി എത്തിയതാണ് കപ്പൽ. സൊകോത്രയിലെ സൗദി ഫീൽഡ് ആശുപത്രിയിൽ ഉപയോഗിച്ച ആംബുലൻസ്, വാർത്താവിനിമയ ഉപകരണങ്ങൾ, സാങ്കേതിക, സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവ കപ്പലിലുണ്ടായിരുന്നു. സമുദ്രസഞ്ചാരത്തിനും രാജ്യാന്തര വ്യാപാരത്തിനുമെതിരായ ഭീകരപ്രവർത്തനമാണ് ഹൂതി വിമതരുടെ കടൽക്കൊള്ളയാണിതെന്നാണ് സഖ്യസേനയുടെ ആരോപണം.

Read Also: ഭരണഘടനാ ലംഘനം: പ്രവാസികൾക്ക് വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ രാജ്യം വിടണമെന്ന ഉത്തരവ് റദ്ദാക്കി കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button