NattuvarthaLatest NewsKeralaNews

യുവതി ആത്മഹത്യ ചെയ്ത സംഭവം : പിതാവിന്റെ പരാതിയിൽ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച പോലീസുകാരന് സസ്‌പെൻഷൻ

തൊടുപുഴ: മൂന്നാറില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. ദേവികുളം സ്‌കൂളിലെ കൗണ്‍സിലറായിരുന്ന ഷീബ ഏയ്ഞ്ചല്‍ റാണിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ശാന്തന്‍പാറ പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ ശ്യംകുമാറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

അഞ്ച് സംസ്ഥാനങ്ങളിൽ ഏ​ഴു ഘ​ട്ട​മാ​യി വോട്ടെടുപ്പ്: തീയതികൾ പ്രഖ്യാപിച്ച് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ

ദേവികുളം സ്‌കൂളിലെ കൗണ്‍സിലറായിരുന്ന ഷീബയും ശ്യംകുമാറും പ്രണയത്തിലായിരുന്നു. നേരത്തെയും ഇയാള്‍ക്കെതിരേ യുവതിയുടെ കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അടിമാലി സേറ്റഷനിലേക്ക് സ്ഥലം മാറ്റി.

ഇയാള്‍ യുവതിയെ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചതായി യുവതിയുടെ പിതാവ് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. ഡിസംബര്‍ 31-നാണ് ഷീബയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button