തൃശ്ശൂർ: അര്‍ബുദത്തെ നേരിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി ലോകത്ത് മറ്റൊരു രാജ്യത്തും ഇല്ലാത്ത ആശയമാണെന്ന് റവന്യു മന്ത്രി കെ രാജൻ. എല്ലാ സംവിധാനങ്ങളും നിലവിലുള്ളപ്പോള്‍ കൃത്യമായി രോഗനിര്‍ണയം നടത്തുകയും ആളുകളെ ചികിത്സാ സംവിധാനത്തിലേക്ക് എത്തിക്കുകയുമാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു.
Also Read:‘ഇനി സാര്‍, മാഡം വിളി വേണ്ട’: ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് മാതൃക നൽകി പാലക്കാട്
‘അര്‍ബുദ ചികിത്സയില്ലാതെ പേടിച്ച ഒരു കാലമുണ്ടായിരുന്നു. രോഗ ചികിത്സയെക്കാള്‍ പ്രധാനം രോഗം കണ്ടെത്തലാണ്. താലൂക്ക് ആശുപത്രികളില്‍ ഉള്‍പ്പെടെ മാമോഗ്രാം പോലുള്ള ചികിത്സാ സൗകര്യങ്ങള്‍ കൊണ്ടുവരുന്നത് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തെ ആര്‍ സി സിയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ സഹായിക്കും’, മന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി ലോകത്ത് മറ്റൊരു രാജ്യത്തും ഇല്ലാത്ത ആശയമാണെന്നും സംസ്ഥാനത്ത് എല്ലായിടത്തും അതിന്റെ പ്രവർത്തനം കൃത്യമായി നടക്കുന്നുണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments