തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ കോവളത്തെ ക്രാഫ്റ്റ് ടൂറിസം വില്ലേജിലെ കൈത്തറി പദ്ധതിക്ക് കേന്ദ്ര സർക്കാർ ആദ്യ ഗഡുവായി നൽകിയത് 18.13 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. 45.32 ലക്ഷം രൂപയാണ് കേന്ദ്രം പദ്ധതിക്കായി വകയിരുത്തിരിക്കുന്നത്. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൈത്തറി വികസന കമ്മീഷണറുടെ ഓഫീസ് (ചീഫ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ) നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.
Also Read:വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിൽ ഒഴിവ്: വാക്ക് ഇൻ ഇന്റർവ്യൂ ജനുവരി 17ന്
സംസ്ഥാനം വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നത് അനുസരിച്ചു ബാക്കി തുക വിതരണം ചെയ്യും. 2020-21 വർഷത്തിലെ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഡെവലപ്മെന്റ് സപ്പോർട്ട് സ്കീമിന് കീഴിലാണ് ഫണ്ട് അനുവദിച്ചത്. എട്ടര ഏക്കറിൽ ആരംഭിച്ച ക്രാഫ്റ്റ് വില്ലേജ് ടൂറിസം രംഗത്തും, കൈത്തറി – കരകൗശല രംഗത്തും ഒരുപോലെ പ്രയോജനപ്പെടാവുന്ന രീതിയിലാണ് ആവിഷ്കരിച്ചിരിക്കുന്നത്.
കൈത്തറിക്ക് കൈത്താങ്ങായി 3157.10 കോടി രൂപ നൽകി. 2014-15 മുതൽ 2021-22 വരെ വിവിധ സംസ്ഥാനങ്ങളിൽ കൈത്തറി പദ്ധതികൾ നടപ്പിലാക്കുന്ന ഏജൻസികളിൽ നിന്നും ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇതുവരെ 3157.10 കോടി രൂപ നൽകിയെന്നും വിവരാവകാശ മറുപടിയിൽ പറയുന്നു.
Post Your Comments