Latest NewsNewsIndia

വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുതുക്കി

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്തുനിന്നും എത്തുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഹൈ-റിസ്‌ക് രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് പുറമെ, മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കും ഇനി മുതല്‍ ഏഴ് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്നറിയിച്ചു. പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ജനുവരി 11 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also : കേരളം നിക്ഷേപസൗഹൃദ സംസ്ഥാനം: പുതിയ നിക്ഷേപപദ്ധതികള്‍ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

അതേസമയം, ഹൈ-റിസ്‌ക് രാജ്യങ്ങളുടെ പട്ടികയില്‍ കൂടുതല്‍ പേരുകളും കേന്ദ്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബോട്സ്വാന, ചൈന, ഘാനാ, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സിംബാബ്വെ, ടാന്‍സാനിയ, ഹോങ്കോങ്, ഇസ്രായേല്‍, കോങ്കോ, എത്യോപ്യ, കെനിയ, നൈജീരിയ, കസാഖിസ്താന്‍, ടുണീഷ്യ, സാംബിയ എന്നിവയാണ് ഹൈ-റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button