വണ്ടൂർ: പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഇരുപത്തിയൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. യുവതിയുടെ പരാതിയിൽ തിരുവാലി രവിമംഗലം സ്വദേശി കൂറ്റഞ്ചേരി രതീഷിനെ (32) ആണ് പൊലീസ് അറസ്റ്റു ചെയ്തത്.
Read Also : സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി ലോകത്ത് മറ്റൊരു രാജ്യത്തും ഇല്ലാത്ത ആശയമാണ്: മന്ത്രി കെ രാജന്
കേസ് റജിസ്റ്റർ ചെയ്ത് രണ്ടു മണിക്കൂറിനുള്ളിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. രണ്ടിൽ കൂടുതൽ തവണ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയിലുള്ളത്.
അറസ്റ്റിലായ പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments