Latest NewsKeralaNews

ജനങ്ങളുടെ ദീര്‍ഘനാളത്തെ ആവശ്യം നിറവേറി : കേരളത്തില്‍ വരുന്നത് വന്‍ ദേശീയപാതാ വികസനം : മന്ത്രി പി.എ മുഹമ്മദ് റിയാസ്

മലപ്പുറം : റോഡുകളിലെ തിരക്ക് കുറയ്ക്കാന്‍ ബദല്‍ സംവിധാനം വേണമെന്ന ജനങ്ങളുടെ ദീര്‍ഘനാളത്തെ ആവശ്യം ഫലം കണ്ടു,  ഏറ്റവും തിരക്കേറിയ തൃശൂര്‍ കുറ്റിപ്പുറം പാതയില്‍ എടപ്പാള്‍ മേല്‍പ്പാലം യാഥാര്‍ത്ഥ്യമായി. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചത്. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയും കായിക മന്ത്രി വി അബ്ദുറഹിമാന്‍ വിശിഷ്ടാതിഥിയുമായി. ഇ.ടി മുഹമ്മദ് ബഷീര്‍ എംപി , കെ.ടി ജലീല്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.

Read Also : ‘വിദ്വേഷ പ്രസംഗങ്ങൾ വെറുതെ വിടരുത് ‘: പ്രതികരിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി വിദ്യാർത്ഥികൾ

ദേശീയപാത വികസനത്തിന് സര്‍ക്കാര്‍ നല്‍കുന്നത് വലിയ പ്രാധാന്യമാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മലപ്പുറം ജില്ലയില്‍ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിര്‍മ്മിച്ച ആദ്യ മേല്‍പ്പാലമാണിത്. കിഫ്ബിയില്‍ നിന്ന് 13.68 കോടി ചെലവഴിച്ചാണ് നിര്‍മ്മാണം.

രണ്ട് വരി ഗതാഗതത്തിന് അനുയോജ്യമായ രീതിയില്‍ 259 മീറ്റര്‍ നീളത്തിലാണ് എടപ്പാള്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം. എടപ്പാള്‍ ജംങ്ഷനില്‍ കോഴിക്കോട് തൃശൂര്‍ റോഡിന് മുകളിലൂടെയാണ് മേല്‍പ്പാലം ഒരുക്കിയിരിക്കുന്നത്. നാല് റോഡുകള്‍ സംഗമിക്കുന്ന ജംങ്ഷനില്‍ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് എടപ്പാള്‍ മേല്‍പ്പാല നിര്‍മ്മാണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button