കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു നവജാത ശിശുവിനെ തട്ടിയ തട്ടിയെടുത്ത കേസിലെ പ്രതി നീതുവിന്റെ കാമുകന് അറസ്റ്റില്‍. എറണാകുളം കളമശേരി എച്ച്എംടി കോളനിയില്‍ വാഴയില്‍ വീട്ടില്‍ ഇബ്രാഹിം ബാദുഷയെയാണ് പോലീസിന്റെ പിടിയിലായത്.
ബാദുഷയ്ക്കെതിരെ വഞ്ചനാക്കുറ്റവും ഗാര്‍ഹിക ബാലപീഡന വകുപ്പുകളും ചുമത്തിയാണ് അറസ്റ്റു രേഖപ്പെടുത്തിയത്. രണ്ടു വര്‍ഷത്തിനിടെ ഇബ്രാഹിം തന്റെ പക്കല്‍ നിന്നും 30 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്തതായി നീതു പരാതി നല്‍കിയിരുന്നു. പണം നല്‍കാതെയായപ്പോള്‍ തന്നെ മര്‍ദിച്ചിരുന്നതായും ഏഴുവയസുള്ള മകനെ ഉപദ്രവിച്ചിരുന്നതായും നീതു പോലീസിന് നൽകിയ പരാതിയില്‍ പറയുന്നു.
വീട്ടിൽ വളർത്തുന്ന പെണ്‍പട്ടിയെ കാണാൻ സ്ഥിരമായി വന്ന തെരുവുനായയെ യുവാവ് അടിച്ചുകൊന്നു: വീഡിയോ
പിടിയിലായ ഇബ്രാഹിം ബാദുഷ ലഹരിക്കടിമയാണെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നീതുവിനെ ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
Post Your Comments