KeralaNattuvarthaLatest NewsNews

കോട്ടയത്ത്‌ തട്ടിക്കൊണ്ടുപോയ കുഞ്ഞിന് പേരിട്ട് പോലീസുകാരൻ

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയശേഷം വീണ്ടെടുത്ത കുഞ്ഞിന് പേര് നിർദേശിച്ചത് എസ് ഐ റെനീഷ് എന്ന പോലീസുകാരൻ . അജയ എന്നാണ് കുട്ടിയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. കുട്ടിയെ വീണ്ടെടുക്കാൻ വേണ്ട എല്ലാവിധ കാര്യങ്ങൾക്കും മുൻപിൽ ഉണ്ടായിരുന്നത് എസ്.ഐ റനീഷാണ്.

Also Read:ചർമ്മ സംരക്ഷണത്തിന് ഒലിവ് ഓയില്‍

അതേസമയം, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മെഡിക്കല്‍ കോളജ് സുരക്ഷാ ജീവനക്കാരിയെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. സുരക്ഷ ഉറപ്പാക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടായതിനെ തുടര്‍ന്നാണ് ഡെപ്യൂട്ടി സൂപ്രണ്ട് സസ്പെന്‍ഡ് ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടിയെടുക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്.

ജീവനക്കാരിയുടെ അലംഭാവമാണ് പ്രശ്നമായതെന്നും മറ്റു സുരക്ഷാ വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്നും സംഭവത്തിൽ ആശുപത്രി അധികൃതർ അറിയിച്ചു. എന്നാല്‍, ആശുപത്രിയിലെ സുരക്ഷാ വീഴ്ചക്കെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുഞ്ഞി​ന്‍റെ കുടുംബം.

shortlink

Related Articles

Post Your Comments

Related Articles


Back to top button