ലഖ്‌നൗ: ഉന്നവോയില്‍ ബി.ജെ.പി എം.എല്‍.എയെ പരസ്യമായി കരണത്തടിച്ച് കര്‍ഷകന്‍. ബി.ജെ.പി എം.എല്‍.എ പങ്കജ് ഗുപ്തയ്ക്കാണ് നിറഞ്ഞ സദസിന് മുന്നില്‍ വെച്ച് കര്‍ഷകൻ കരണത്തടിച്ചത്. ശഹീദ് ഗുലാബ് സിംഗ് ലോധി ജയന്തിയുടെ ഭാഗമായി നടന്ന പരിപാടിയ്ക്കിടെയാണ് കര്‍ഷകന്‍ എം.എല്‍.എയെ തല്ലിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വേദിയിലേക്ക് കയറിവന്ന കര്‍ഷകന്‍ സദസിരിക്കുന്ന എം.എല്‍.എയെ അടിക്കുകയായിരുന്നു. പെട്ടന്നുണ്ടായ സംഭവം എല്ലാവരേയും ഒരേപോലെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ ആരാണ് എം.എല്‍.എയെ തല്ലിയതെന്നോ, എന്ത് കാരണത്താലാണ് തല്ലിയതെന്നോ തുടങ്ങിയ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല. സംഭവത്തിന്റെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
Read Also: അരലക്ഷം അംഗബലമുള്ള പൊലീസ് സേനയിൽ യന്ത്ര മനുഷ്യരല്ല പ്രവർത്തിക്കുന്നത്: കോടിയേരി
സമാജ്‌വാദി പാര്‍ട്ടി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഉന്നാവോയിലെ സദറില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ പങ്കജ് ഗുപ്ത സംഘടിപ്പിച്ച പൊതുയോഗത്തില്‍ വെച്ചാണ് കര്‍ഷക നേതാവ് വേദിയില്‍ വെച്ച് പരസ്യമായി അദ്ദേഹത്തെ തല്ലിയത്.
Post Your Comments