ThiruvananthapuramLatest NewsKeralaNattuvarthaNews

കെ റെയിൽ : പിടിവാശിക്ക് മുന്നിൽ വഴങ്ങില്ല, പ്രധാനം നാടിന്റെ വികസനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നവർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷിപ്തതാൽപര്യക്കാർക്ക് വഴങ്ങിക്കൊടുക്കില്ല, എതിർപ്പിന് വേണ്ടി എതിർപ്പ് ഉയർത്തുമ്പോൾ അതിന് വഴങ്ങിയാൽ നാടിന്റെ വികസനം നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read : കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 36,055 വാക്സിൻ ഡോസുകൾ

തെലുങ്കാനയിലെ മലയാളികളുമായി നടത്തിയ ഓൺലൈൻ ആശയവിനിമയ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കെ റെയിലിനെ എതിർക്കുന്ന നിക്ഷിപ്തതാൽപര്യക്കാർക്ക് വഴങ്ങിക്കൊടുക്കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി നാട്ടിൽ വികസനം വരുമ്പോൾ തടയാൻ ചിലർ ശ്രമിക്കുമെന്നും വിമർശിച്ചു.

കേരളത്തിന്റെ മുഖച്‌ഛായ മാറുകയാണ് സിൽവർ ലൈൻ വരുന്നതോടെ സമയലാഭം മാത്രമല്ല പുതിയ സ്ഥാപനങ്ങൾ വരാൻ വഴിവയ്ക്കുമെന്നും നാടിനെ അഭിവൃദ്ധിയിലേയ്ക്ക് നയിക്കാനുള്ള പരിപാടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും പറഞ്ഞ മുഖ്യമന്ത്രി ദേശീയ പാത വികസനത്തിലും, ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയിലുമെല്ലാം ഇതേ എതിർപ്പുകൾ ഉണ്ടായെങ്കിലും അത് ഇപ്പോൾ യാഥാർഥ്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button