Latest NewsKeralaNattuvarthaNewsIndia

കെ റെയിൽ സര്‍വേ കല്ല് പിഴുതുമാറ്റിയ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചയാള്‍ക്കെതിരെ കേസ്

കണ്ണൂര്‍: കെ റെയിൽ സര്‍വേ കല്ല് പിഴുതുമാറ്റിയ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചയാള്‍ക്കെതിരെ കേസ്. മാടായിപ്പാറയിലെ സില്‍വര്‍ ലൈന്‍ സര്‍വേ കല്ല് പിഴുതെറിഞ്ഞ് ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചയാള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

Also Read:പഠിക്കാതെ മൊബൈല്‍ ഗെയിം കളിച്ചു: ദേഷ്യം മൂത്ത പിതാവിന്റെ അടിയേറ്റ് അഞ്ച് വയസുകാരന്‍ മരിച്ചു

സംഭവത്തിൽ പുത്തന്‍പുരയില്‍ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. രാഹുല്‍ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്ഗ്രസ് ഇന്ന് മാര്‍ച്ച്‌ നടത്തും. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ പുത്തന്‍പുരയില്‍ രാഹുല്‍, ‘പണി തുടങ്ങിയിട്ടുണ്ട്‌ട്ടോ’ എന്ന അടിക്കുറിപ്പോടെയാണ് സര്‍വേ കല്ല് പിഴുതെറിഞ്ഞ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

അതേസമയം, പലയിടങ്ങളിലും ജനങ്ങൾ നേരിട്ട് തന്നെ സിൽവർ ലെയിൻ പദ്ധതിയ്ക്കെതിരെ രംഗത്തു വരുന്നുണ്ട്. സർവ്വേ കല്ല് പിഴുതെറിഞ്ഞും മുദ്രാവാക്യങ്ങൾ മുഴക്കിയും പലരും സമരങ്ങളിലേക്ക് നീങ്ങാനാണ് ആലോചിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button