Latest NewsIndiaNewsCrime

പഠിക്കാതെ മൊബൈല്‍ ഗെയിം കളിച്ചു: ദേഷ്യം മൂത്ത പിതാവിന്റെ അടിയേറ്റ് അഞ്ച് വയസുകാരന്‍ മരിച്ചു

ന്യൂഡല്‍ഹി: അച്ഛന്റെ അടിയേറ്റ് അഞ്ചു വയസുകാരനായ മകന്‍ മരിച്ചു. പഠിക്കാതെ മൊബൈലില്‍ ഗെയിം കളിച്ച് കൊണ്ടിരിക്കുന്നത് കണ്ട് അസ്വസ്ഥനായതിനെ തുടര്‍ന്ന് പിതാവ് മകനെ അടിക്കുകയായിരുന്നു. മരകഷ്ണം കൊണ്ടുള്ള അടിയേറ്റ് നിലത്തുവീണ കുട്ടിയെ ഉടനെ തന്നെ ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡല്‍ഹിയിലെ ഖാന്‍പൂര്‍ മേഖലയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. 27കാരനായ ആദിത്യ പാണ്ഡെയാണ് മകനെ തല്ലിയത്. പഠിക്കാതെ, മൊബൈല്‍ ഗെയിം കളിച്ച് കൊണ്ടിരിന്നതാണ് പ്രകോപനത്തിന് കാരണം. അടിയേറ്റ് വീണ കുഞ്ഞിനെ അമ്മയാണ് ആശുപത്രിയില്‍ എത്തിച്ചത്.

Read Also  :  മരുമകൾ അറസ്റ്റിലായത് കണ്ടത് ടി.വിയിലൂടെ, ക്രൈംബ്രാഞ്ചിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ക്ളാസെടുക്കുന്ന ജോലിയെന്ന് നീതു

എന്നാൽ, തുടക്കത്തില്‍ കുട്ടിക്ക് പരിക്കേല്‍ക്കാനുള്ള കാരണത്തെ കുറിച്ച് വ്യക്തമായി ഉത്തരം പറയാന്‍ വീട്ടുകാര്‍ തയ്യാറായില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ആദിത്യ കുറ്റസമ്മതം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button