AlappuzhaKeralaNattuvarthaLatest NewsNews

രഞ്ജിത് ശ്രീനിവാസൻ വധം; മുഖ്യസൂത്രധാരകരായ രണ്ട് എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരകരായ രണ്ട് എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മണ്ണഞ്ചേരി സ്വദേശികളായ തെക്കേവെളിയില്‍ ഷാജി (47), പുന്നയ്ക്കല്‍ വീട്ടില്‍ നഹാസ്(31) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഷാജി എസ്‍ഡിപിഐ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റാണ്.

ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. പ്രഭാത സവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘം ബൈക്കിലെത്തി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.

കോഴിക്കോട് ബീച്ചിൽ വെച്ച് ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവം: അറസ്റ്റിലായ പ്രതിക്ക് ജാമ്യം

ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എന്‍ ആര്‍ ജയരാജിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 18 ആയി. പ്രതികളെ കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button