ThiruvananthapuramKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയുടെ മരണം : യുവാവ് പിടിയിൽ

തെ​ന്നൂ​ർ ഇ​ടി​ഞ്ഞാ​ർ ക​ല്യാ​ണി​ക്ക​രി​ക്ക​കം സോ​ജി ഭ​വ​നി​ൽ അ​ല​ൻ പീ​റ്റ​ർ (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പാ​ലോ​ട്: 17 വ​യ​സ്സു​കാ​രി​യാ​യ ആ​ദി​വാ​സി പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വ് അ​റ​സ്റ്റി​ൽ. തെ​ന്നൂ​ർ ഇ​ടി​ഞ്ഞാ​ർ ക​ല്യാ​ണി​ക്ക​രി​ക്ക​കം സോ​ജി ഭ​വ​നി​ൽ അ​ല​ൻ പീ​റ്റ​ർ (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പോ​ക്സോ നി​യ​മ​പ്ര​കാ​രം ആണ് കേ​സെടുത്തിരിക്കുന്നത്.

ഇ​ടി​ഞ്ഞാ​ർ വി​ട്ടി​ക്കാ​വി​ൽ പെ​ൺ​കു​ട്ടി​യെ ന​വം​ബ​ർ ഒ​ന്നി​നാണ് വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പൊലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ൺ​കു​ട്ടി യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് തെ​ളി​ഞ്ഞു.

Read Also : തൊഴിലന്വേഷകര്‍ക്ക് 15,000 ലധികം അവസരങ്ങളുമായി നോളജ് ഇക്കോണമി മിഷന്‍ തൊഴില്‍മേള നാളെ മുതല്‍

പോ​സ്റ്റ്​​മോ​ർ​ട്ടം പ​രി​ശോ​ധ​ന​യി​ൽ പെ​ൺ​കു​ട്ടി പീഡനത്തി​നി​ര​യാ​യ​താ​യും ക​ണ്ടെ​ത്തി. എ​സ്​​സി /എ​സ്ടി നി​യ​മ​പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ളും ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്.

നെ​ടു​മ​ങ്ങാ​ട് എ.​എ​സ്.​പി രാ​ജ് പ്ര​സാ​ദി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പാ​ലോ​ട് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ. മ​നോ​ജ്, എ​സ്.​ഐ നി​സാ​റു​ദ്ദീ​ൻ, ജി.​എ​സ്.​ഐ വി​നോ​ദ്, ഉ​ദ​യ​കു​മാ​ർ, റ​ഹിം, അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button