Latest NewsKeralaNews

ഭർത്താവും മക്കളും വേണ്ട: കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയിൽ

മലയിൻകീഴ്: ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. വിളവൂർക്കലിൽ വാടകയ്ക്ക് താമസിക്കുന്ന ലക്ഷ്മി (31), വിളവൂർക്കൽ ഈഴക്കോട് മഞ്ജുഭവനിൽ എം. മനോജ് (36) എന്നിവരാണ് മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് കുഞ്ഞുങ്ങളെ ഭർത്താവിന്റെ അമ്മയെ ഏൽപ്പിച്ച ശേഷമാണ് ഇളയ കുഞ്ഞുമായി ലക്ഷ്മി കാമുകനോടൊപ്പം മുങ്ങിയത്.മനോജ് വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ്. അടുത്തിടെ ഇയാൾ വിവാഹമോചിതനായിരുന്നു.

Read Also  :  ചർമ്മത്തെ ആരോഗ്യമുള്ളതും സൗന്ദര്യമുള്ളതാക്കി മാറ്റിയെടുക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങള്‍

ലക്ഷ്മിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസിനോട് കാമുകനോടൊപ്പം പോകാനാണ് താത്പര്യമെന്ന് യുവതി പറഞ്ഞു.തുടർന്ന് പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കടന്നതിന് ലക്ഷ്മിക്കെതിരെയും പ്രേരണാകുറ്റത്തിന് കാമുകനുമെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button