ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽനിന്നു ഇന്ത്യയിലെത്തുന്നവർക്ക് പുതിയ മാർഗ്ഗനിർദ്ദേശവുമായി സർക്കാർ. ഏഴു ദിവസം നിർബന്ധിത ഹോം ക്വാറന്റീനിൽ കഴിയണമെന്നാണ് മാർഗനിർദേശം. ചൊവ്വാഴ്‌ച മുതലാണ് പുതുക്കിയ മാർഗനിർദേശം പ്രാബല്യത്തിൽ വരിക. എട്ടാം ദിനം രോഗപരിശോധന നടത്തണമെന്നും കേന്ദ്രത്തിന്റെ മാർഗനിർദേശ രേഖയിൽ പറയുന്നു. രാജ്യത്ത് ഒമിക്രോൺ സംബന്ധിച്ച ആശങ്ക ഉയരുന്നതും കോവിഡ് കേസുകൾ വർധിക്കുന്നതുമാണ് തീരുമാനത്തിനു പിന്നിൽ.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നും വരുന്നവര്‍ എന്നിങ്ങനെ തിരിച്ച് ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്നു വരുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധനയുണ്ടാകും. നെഗറ്റീവായാല്‍ 7 ദിവസം ഹോം ക്വാറന്റീനും എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തും.
Read Also: അരലക്ഷം അംഗബലമുള്ള പൊലീസ് സേനയിൽ യന്ത്ര മനുഷ്യരല്ല പ്രവർത്തിക്കുന്നത്: കോടിയേരി
നെഗറ്റീവായാല്‍ വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരും. കോവിഡ് പോസിറ്റീവാകുന്നവരുടെ സാംപിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കും. ഇവരെ ഐസലേഷനില്‍ പ്രവേശിപ്പിക്കും. പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കും. ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഡിസ്ചാര്‍ജ് ചെയ്യും. ‘ഹൈ റിസ്‌ക്’ രാജ്യങ്ങളുടെ പട്ടികയിലേക്ക് 9 പുതിയ രാജ്യങ്ങൾ കൂട്ടിച്ചേർത്തതോടെ ആകെ എണ്ണം 19 ആയി.
Post Your Comments