പാട്ന: സംസ്ഥാനമാകെ കോവിഡ് വൈറസ് പടർന്നു പിടിക്കുന്നതിനാൽ എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടി ബീഹാർ സർക്കാർ. സ്കൂളുകൾ, ഹോസ്റ്റലുകൾ കോളേജുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനുവരി 21 വരെയാണ് അടച്ചിരിക്കുന്നത്.
‘എല്ലാ സ്കൂളുകളും, കോളേജുകളും, കോച്ചിംഗ് സെന്ററുകളും ഹോസ്റ്റലുകളും ജനുവരി 21 വരെ അടച്ചിടേണ്ടതായി പ്രഖ്യാപിക്കുന്നു’ എന്ന് ബിഹാർ സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിൽ പറയുന്നു.
അതേസമയം, എല്ലാവിധ സ്വകാര്യ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും 50% ജീവനക്കാരോട് കൂടെ പ്രവർത്തിക്കും. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10 മുതൽ പുലർച്ചെ 5 വരെ സംസ്ഥാന വ്യാപകമായി കർഫ്യു നിലവിൽ വന്നിരുന്നു.
Post Your Comments