തിരുവനന്തപുരം: സ്വകാര്യ ബിഎഡ് കോളേജുകളിലെ ഫീസ് വര്‍ധനവിനു
സുപ്രീം കോടതി അനുമതി. ഹര്‍ജിയില്‍ കോളേജുകള്‍ക്ക് അനുകൂല വിധിയാണ് സുപ്രീം കോടതി നൽകിയത്. കേരളത്തിലെ ബിഎഡ് കോളേജുകളില്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്ത് വന്നിരുന്നു. ഈ ഹർജിലാണ് കോളേജുകൾക്ക് അനുകൂല വിധി വന്നത്.
Also Read : കൂട്ടം ചേരുന്നതിന് വിലക്ക്: ലക്ഷദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം
മെറിറ്റ് സീറ്റിലേക്ക് 45000 രൂപയും മാനേജ്‌മെന്റ് സീറ്റിലേക്ക് 60000 രൂപയും ഈടാക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യങ്ങളും കൊവിഡും കാരണം ഫീസ് വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇതാണ് കോടതി തള്ളിയത്. ഫീസ് വാങ്ങൽ തുടർന്നു പോകുന്നതിനു കോളേജുകൾക്ക് തടസ്സമുണ്ടാവില്ലെന്നും കോടതി പറഞ്ഞു.
Post Your Comments