തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനം ഉടനെന്ന് മന്ത്രി വി ശിവന്‍കുട്ടി. ആചാരങ്ങള്‍ ഒന്നിനും മുടക്കം വരാതെ ഉത്സവം നടത്തുമെന്നും ഒരാഴ്ച കഴിഞ്ഞ ശേഷം ആറ്റുകാല്‍ പൊങ്കാലയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
Read Also : വാക്സിൻ നിബന്ധനകളെല്ലാം ഒഴിവാക്കി ജപ്പാൻ : പാർശ്വഫലമായ മയോകാർഡൈറ്റിസ് മുന്നറിയിപ്പ് നിർബന്ധം
കൊവിഡ് സാഹചര്യത്തില്‍ പൊങ്കാല നടത്തുമ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ നഗരത്തില്‍ എത്തുമ്പോഴുണ്ടാകുന്ന സാഹചര്യം ക്ഷേത്ര കമ്മിറ്റിയുമായി ചര്‍ച്ച ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കി. ചര്‍ച്ചയില്‍ നിലവിലെ സാഹചര്യവും വിലയിരുത്തിയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഒരാഴ്ച കൂടി കഴിഞ്ഞായിരിക്കും അന്തിമ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ആള്‍ക്കൂട്ടം ഒഴിവാക്കണം എന്ന് ക്ഷേത്ര കമ്മിറ്റിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
Post Your Comments