WayanadKeralaNattuvarthaLatest NewsNews

സംസ്ഥാനത്തെ ആദ്യ ഗോത്ര ഗ്രാമം വയനാട്ടില്‍ ഒരുങ്ങുന്നു : നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുന്നത് 108 വീടുകളുടെ

108 വീടുകളുടെ നിര്‍മാണപ്രവൃത്തികള്‍ ആണ് പുരോഗമിക്കുന്നത്

കല്‍പ്പറ്റ: സംസ്ഥാനത്തെ ആദ്യ ഗോത്ര ഗ്രാമം പദ്ധതി വയനാട്ടില്‍ ഒരുങ്ങുന്നു. തൃക്കൈപ്പറ്റ പരൂര്‍ക്കുന്നില്‍ ആണ് ആദ്യഘട്ടത്തിലുള്ള വീടുകളുടെ നിർമാണ പ്രവർത്തികൾ പുരോ​ഗമിക്കുന്നത്. 108 വീടുകളുടെ നിര്‍മാണപ്രവൃത്തികള്‍ ആണ് പുരോഗമിക്കുന്നത്. ഇതില്‍ തന്നെ പത്ത് വീടുകളുടെ പണി അന്തിമ ഘട്ടത്തിലാണ്.

കാരാപ്പുഴയോട് ചേര്‍ന്ന് കിടക്കുന്ന വനഭൂമിയിലാണ് ഗോത്രഗ്രാമം ഒരുങ്ങുന്നത്. ഇതിനായ 23 ഏക്കര്‍ നിക്ഷിപ്ത വനഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. 230 ആദിവാസി കുടുംബങ്ങള്‍ക്ക് രണ്ട് ഘട്ടങ്ങളിലായി വീട് വെച്ച് നല്‍കുന്നതാണ് പദ്ധതി. ആറ് ലക്ഷം രൂപ ചിലവില്‍ 510 ചതുരശ്രയടി വിസ്തീര്‍ണമുള്ളതാണ് ഓരോ വീടും. ഓരോ കുടുംബങ്ങള്‍ക്കും പത്ത് സെന്റ് സ്ഥലമാണ് അനുവദിച്ചിട്ടുള്ളത്. ആദിവാസി വികസന-പുനരധിവാസ പദ്ധതിക്ക് കീഴിലാണ് ഗോത്ര ഗ്രാമത്തിന്റെ പ്രവൃത്തികള്‍ക്കുള്ള തുക കണ്ടെത്തിയിരിക്കുന്നത്.

Read Also : പ്രധാനമന്ത്രിയുടെ യാത്രാ റൂട്ട് അയൽഗ്രാമത്തിൽ സ്പീക്കർ വച്ച് വിളിച്ച് അറിയിച്ചു, അക്രമികൾക്കൊപ്പം ചായകുടിച്ച് പോലീസുകാർ

പത്ത് വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഹാള്‍, സിറ്റൗട്ട്, അടുക്കള, രണ്ട് കിടപ്പുമുറി, ശുചിമുറി എന്നീ സൗകര്യങ്ങളോടൊണ് വീടുകൾ ഒരുക്കുന്നത്. കാരാപ്പുഴ പദ്ധതിപ്രദേശത്തോട് ചേര്‍ന്ന സ്ഥലങ്ങളായതിനാല്‍ മലിനീകരണ പ്രശ്‌നങ്ങള്‍ മുന്നില്‍ക്കണ്ട് റെഡിമെയ്ഡ് സെപ്റ്റിക് ടാങ്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ജില്ലാ മണ്ണ് സംരക്ഷണവകുപ്പിനാണ് നിര്‍മാണച്ചുമതല. കഴിഞ്ഞ നവംബറിലാണ് വീടുകളുടെ നിര്‍മാണം തുടങ്ങിയത്. പണിയ, കാട്ടുനായ്ക്ക കുടുംബങ്ങള്‍ക്കാണ് വീടനുവദിച്ചിരിക്കുന്നത്.

വൈദ്യുതി, കുടിവെള്ള സ്രോതസ്സുകള്‍ എന്നിവ ഗ്രാമത്തില്‍ തന്നെ ഒരുക്കും. എല്ലാ വീടുകളിലേക്കും വാഹനങ്ങളെത്തുന്ന രീതിയില്‍ റോഡുകള്‍ സജ്ജമാക്കും. ഒരേക്കര്‍ കളിസ്ഥലം, ചികിത്സാ സൗകര്യാര്‍ഥം ഹെല്‍ത്ത് സബ്‌സെന്റര്‍, കമ്യൂണിറ്റി ഹാള്‍ എന്നിവയ്ക്കായും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം ഉറപ്പാക്കാന്‍ സ്വയംതൊഴില്‍ പദ്ധതികള്‍, അടുക്കളത്തോട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ പദ്ധതികളും വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നടപ്പാക്കും. പത്ത് വീടുകളുടെ നിര്‍മാണം മാര്‍ച്ച് മാസത്തോടെ തീര്‍ത്ത് ഇവയുടെ താക്കോല്‍ കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button