ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിന്റെ റൂട്ട്മാപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ അക്രമികൾക്ക് നേരത്തേ അറിയാമായിരുന്നുവെന്ന് റിപ്പോർട്ട് .ഫിറോസ്പൂരിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റൂട്ട് നേരത്തേ സ്ഥിരീകരിച്ചിരുന്നതാണ് . സമരക്കാർക്കും ഈ വഴിയെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. അടുത്തുള്ള ഗ്രാമമായ പയറാനയിൽ സമരക്കാരെ സ്പീക്കർ വച്ചാണ് സമരത്തിന്റെ കാര്യങ്ങൾ പ്രസ്താവിച്ചത് .
ഇത്തരത്തിൽ ജനക്കൂട്ടത്തെ ചേർക്കുകയും റോഡ് മുഴുവൻ സ്തംഭിപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും നിരവധി കർഷക സംഘടനകളും അവിടെ എത്തിയിരുന്നു. നേരത്തെ റാലിക്ക് പോകുന്ന ബി.ജെ.പി പ്രവർത്തകരുടെ ബസുകൾ മാത്രം തടയാനായിരുന്നു തീരുമാനം . എന്നാൽ പിന്നീട് ഇത് മാറുകയായിരുന്നു. ഇത് വ്യക്തമാക്കുന്ന രീതിയിൽ കർഷകർ പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.ബിജെപി പ്രവർത്തകരുടെ വാഹനവ്യൂഹമാണ് ആദ്യം തടഞ്ഞത് .
ഇതിനുശേഷം, പ്രധാനമന്ത്രി മോഗ ഹൈവേയിലേക്ക് വരുന്നുവെന്ന് അറിഞ്ഞയുടനെ, ഇക്കാര്യം അടുത്തുള്ള ഗ്രാമമായ പ്യാരേനയിലെ കർഷ സംഘടനകളെ അറിയിച്ചു. സ്പീക്കർ വഴി മാത്രമല്ല , മെസേജ് അയച്ചും ഇക്കാര്യം എല്ലാവരെയും അറിയിച്ചു. അതിനുശേഷം ട്രോളി സ്ഥാപിച്ച് ഫ്ലൈ ഓവർ പൂർണ്ണമായും തടഞ്ഞു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നിർത്തിയ സ്ഥലത്തിന് 8-10 കിലോമീറ്റർ മുന്നിൽ പ്രതിഷേധക്കാർ ഇരുന്നു.
പ്രധാനമന്ത്രിയുടെ വാഹനം വഴിയിൽ നിർത്തിയ വിവരം സമരക്കാർ അറിഞ്ഞയുടൻ അവരിൽ ചിലർ വാഹനവ്യൂഹത്തിന് നേരെ നീങ്ങി. ഇവരിൽ ചിലർ വാഹനവ്യൂഹത്തിന് സമീപം വരെ എത്തി. അതിനുശേഷം, സ്ഥിതിഗതികൾ മനസ്സിലാക്കിയ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
ഇത് മാത്രമല്ല, മറ്റൊരു വീഡിയോയിൽ അതിൽ പ്രധാനമന്ത്രി കടന്നു പോകുന്ന വഴിയിൽ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട പോലീസുകാർ ആൾക്കൂട്ടത്തെ ഒഴിവാക്കുന്നതിനു പകരം പ്രതിഷേധക്കാർക്കൊപ്പം ചായ കുടിക്കുന്നതും കാണാം. ഇത് പഞ്ചാബ് സർക്കാരിന്റെയും പഞ്ചാബ് പോലീസിന്റെയും ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തിരിക്കുകയാണ്.
Post Your Comments