COVID 19Latest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ബുധനാഴ്ച്ച സ്ഥിരീകരിച്ചത് മൂവായിരത്തിലധികം കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിന് മുകളിൽ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 3,054 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 424 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നു പേർക്കാണ് ബുധനാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി, അനധികൃതമായി സഹായധനം വാങ്ങിയവരെ കണ്ടെത്തി തുക തിരിച്ചുപിടിക്കുന്നു

5,65,482 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,43,553 പേർ രോഗമുക്തി നേടി. 8,886 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 109 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 5,18,83,039 കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: കെ റെയില്‍- സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയും : കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി എംവി ജയരാജന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button