തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് തിരികെ സര്‍വീസില്‍ പ്രവേശിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍. സെക്രട്ടേറിയറ്റില്‍ എത്തിയ ശിവശങ്കര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച ഉത്തരവ് കൈപ്പറ്റി. ശിവശങ്കറിന് ഏത് തസ്തികയില്‍ നിയമനം നല്‍കണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് വിവരം.
Read Also : കുട്ടികളെ വേണ്ടെന്ന് വയ്ക്കുന്നവര്‍ നായ്ക്കളെയും പൂച്ചകളെയും വളര്‍ത്തുന്നു: സ്വാര്‍ത്ഥതയെന്ന് മാര്‍പ്പാപ്പ
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് 2019ലാണ് ശിവശങ്കറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ആദ്യ സസ്‌പെന്‍ഷന്റെ കാലാവധി 2021 ജൂലൈ 15ന് അവസാനിച്ചെങ്കിലും അതിന് മുമ്പ് പുതിയ കാരണം ചൂണ്ടിക്കാട്ടി 6 മാസത്തേക്ക് സസ്‌പെന്‍ഷന്‍ നീട്ടുകയായിരുന്നു. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞതിനാല്‍ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയാണ് തിരികെ ജോലിയില്‍ എടുക്കാന്‍ ഉത്തരവിട്ടത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ വഴിവിട്ട് നിയമിക്കാന്‍ ഇടപ്പെട്ടത് സിവില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2020 ജൂലൈ 16ന് ഒരു വര്‍ഷത്തേക്ക് എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത് കണക്കിലെടുത്താണ് രണ്ടാമത് സസ്‌പെന്‍ഡ് ചെയ്തത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതിയായ ശിവശങ്കറിനെ തിരിച്ചെടുത്തതില്‍ വിമര്‍ശനം ഉയരുകയാണ്.
Post Your Comments