Latest NewsInternational

പഴയ അതിർത്തി പഴങ്കഥയെന്ന് താലിബാൻ : ഡ്യൂറൻഡ് ലൈനിൽ അതിർത്തി വേലി കെട്ടരുതെന്ന് പാകിസ്ഥാന് മുന്നറിയിപ്പ്

കാബൂൾ: ഡ്യൂറൻഡ് ലൈനിൽ അതിർത്തി വേലി കെട്ടാനുള്ള പാകിസ്ഥാന്റെ നീക്കത്തെ എതിർത്ത് താലിബാൻ. അതിർത്തി വേലി കെട്ടാൻ പാകിസ്ഥാനെ അനുവദിക്കില്ലെന്ന് താലിബാൻ കമാൻഡർ മൗലവി സനൗള്ള സൻഗിൻ പ്രഖ്യാപിച്ചു.
പാകിസ്ഥാന്റെയും അഫ്ഗാന്റെയും ഇടയിൽ 2,600 കിലോമീറ്റർ നീളത്തിൽ വ്യാപിച്ച് കിടക്കുന്ന അന്താരാഷ്‌ട്ര അതിർത്തിയാണ് ഡ്യൂറൻഡ് ലൈൻ.

ഈ മേഖലയെ സംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും ഇടയിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. തർക്കങ്ങൾ പരിഹരിക്കാതെയാണ് പാകിസ്ഥാൻ അതിർത്തി വേലി കെട്ടാൻ ആരംഭിച്ചത്. ഇതേ തുടർന്ന്, പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാൻ രംഗത്ത് വരികയായിരുന്നു. തർക്കങ്ങൾ നയതന്ത്രപരമായി തീർക്കണമെന്ന് താലിബാൻ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.

രാജ്യം പണ്ട് ചെയ്തതെല്ലാം ചെയ്തുവെന്നും എന്നാൽ, ഇനി സമാന പ്രവർത്തനങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും മൗലവി സനൗള്ള വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡ്യൂറൻഡ് ലൈനുമായി ബന്ധപ്പെട്ട് പാക് ആഭ്യന്തര മന്ത്രി ഷാ മുഹമ്മദ് ഖുറേഷി ചില പ്രസ്താവനകൾ നടത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പുമായി താലിബാൻ രംഗത്ത് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button