യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കും അപേക്ഷ ക്ഷണിച്ചു. 400 ഒഴിവാണുള്ളത്. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.
Read Also : ചികിത്സയ്ക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്
എഴുത്ത് പരീക്ഷയുടെയും സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് ടെസ്റ്റ്/അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരീക്ഷ രണ്ട് ഘട്ടമായാണ്. ആദ്യഘട്ടത്തില്‍ മാത്തമാറ്റിക്‌സിന് 300 മാര്‍ക്കിനുള്ള ചോദ്യങ്ങളുണ്ടാകും. രണ്ടാമത്തെ ഘട്ടത്തില്‍ 600 മാര്‍ക്കിന്റെ ജനറല്‍ എബിലിറ്റി ടെസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളുണ്ടാകും. ഏപ്രില്‍ 10നാണ് പരീക്ഷ. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രം.കൂടുതൽ വിവരങ്ങള്‍ക്ക് www.upsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാനതീയതി ജനുവരി 11 വരെയാണ്.
Post Your Comments