Latest NewsKeralaNews

പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാൻ കഴിയാത്തവരാണ് കെ റെയിൽ പദ്ധതി നടപ്പിലാക്കുന്നത്: പരിഹസിച്ച് വി മുരളീധരൻ

കഴക്കൂട്ടം : കെ റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാൻ കഴിയാത്തവരാണ് കെ റെയിൽ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടത്ത് ഈശ്രം പദ്ധതിയുടെ ഭാഗമായി നടന്ന കാർഡ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര തലത്തിൽ നരേന്ദ്ര മോദി സ്വീകരിച്ച നയം ശരിയാണെന്ന് ഇന്ന് തെളിഞ്ഞിരിക്കുകയാണ് എന്നും വി മുരളീധരൻ പറഞ്ഞു. എന്നാൽ, നരേന്ദ്ര മോദിയെ അംഗീകരിക്കില്ലെന്ന പിടിവാശിയാണ് ഇവിടെ പലർക്കും ഇപ്പോഴുമുള്ളത്. ഇതിന്റെ തുടർച്ചയാണ് പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്ന കാര്യത്തിലുള്ള എതിർപ്പുകൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

Read Also  :  തുടക്കം മുതൽ ഒടുക്കം വരെ കല്ലുകൾ പിഴുതെറിയും: സർക്കാർ വാശി കാണിച്ചാൽ യുദ്ധ സന്നാഹത്തോടെ എതിർക്കുമെന്ന് യുഡിഎഫ്

അധാറിനെ വോട്ടർ പട്ടികയുമായി ചേർക്കുന്ന വിഷയത്തിൽ ഇടതുപക്ഷം എതിർക്കുന്നത് അവർക്ക് കിട്ടുന്ന വോട്ടുകളിൽ കള്ളവോട്ട് ഉള്ളത് കൊണ്ടാന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button