Latest NewsNewsLife StyleHealth & Fitness

വേദന സംഹാരികളിലെ ഏറ്റവും അപകടകാരിയെ അറിയാം

വേദനസംഹാരികളുടെ അമിത ഉപയോഗം ആരോഗ്യം നശിപ്പിച്ച്‌ രോഗികളാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്

ചെറിയ വേദനകള്‍ പോലും സഹിക്കാന്‍ കഴിയാത്തവരാണ് പലരും. വേദനയുണ്ടായാൽ ഉ‌ടൻ വേദന സംഹാരികളെ ആശ്രയിക്കും. പുരുഷന്മാരെ അപേക്ഷിച്ച്‌ സ്‌ത്രീകളാണ് ഇക്കാര്യത്തില്‍ മുന്‍‌പന്തിയില്‍ നില്‍ക്കുന്നത്.

വേദനസംഹാരികളുടെ അമിത ഉപയോഗം ആരോഗ്യം നശിപ്പിച്ച്‌ രോഗികളാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അസെറ്റാമിനോഫിന്‍ എന്ന വേദനസംഹാരി ഏറ്റവും അപകടകാരിയാണെന്നാണ് സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാല വ്യക്തമാക്കുന്നത്.

Read Also : ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് അപകടം : വാഹനത്തിലുണ്ടായിരുന്നയാൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അസെറ്റാമിനോഫിന്‍ കരളിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. ഈ മരുന്ന് ശരീരത്തില്‍ എത്തിയാലുടന്‍ രാസപ്രവര്‍ത്തനം ഉണ്ടാകുകയും കരളിന് അതീവദോഷകരമായി തീരുകയും ചെയ്യും.

ഈ വേദനസംഹാരി ശരീരത്തില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന രാസപ്രവര്‍ത്തനം വിഷാംശമുണ്ടാക്കി ശരീരത്തിലെ കോശങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കും. ഇതോടെ കരളിന്റെ പ്രവര്‍ത്തനത്തില്‍ താളപ്പിഴവ് ഉണ്ടാകുകയും മരണത്തിന് വരെ കാരണമാകുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button