മുംബൈ: കോർഡീലിയ ആഡംബര കപ്പലിലെ 343 യാത്രക്കാർക്ക് കൂടി പരിശോധനയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചു. നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു 66 പേരെ കൂടാതെയാണ് ഈ കണക്ക് എന്ന് ബൃഹൺമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഗോവയിലേക്ക് ആഡംബര യാത്ര പുറപ്പെട്ട കപ്പൽ, തിരികെ മുംബൈയിൽ എത്തിയപ്പോഴാണ് യാത്രക്കാരിൽ രോഗബാധ സ്ഥിരീകരിച്ചത്. കപ്പലിലുള്ള 1,827 യാത്രക്കാരുടെയും കോവിഡ് പരിശോധന നടത്തിയതായി മുംബൈ ആരോഗ്യവകുപ്പ് അറിയിച്ചു.
ദക്ഷിണ മുംബൈയിലെ ബല്ലാർഡ് പിയർ ക്രൂയിസ് ടെർമിനലിലാണ് കപ്പൽ ഇപ്പോൾ നങ്കൂരമിട്ടു കിടക്കുന്നത്. രോഗബാധ സ്ഥിരീകരിച്ചവരെ 5 ആംബുലൻസുകളിലായി അധികൃതർ ഏർപ്പെടുത്തിയ ക്വാറന്റൈൻ സെന്ററുകളിലേക്ക് മാറ്റിയതായി എക്സിക്യൂട്ടീവ് ഹെൽത്ത് ഓഫീസർ ഡോക്ടർ മംഗള ഗോമരെ അറിയിച്ചു
Post Your Comments