Latest NewsNewsIndia

അനധികൃതമായി മരംവെട്ടി: യുവാവിനെ തല്ലിക്കൊന്ന് കത്തിച്ച് ആൾക്കൂട്ടം

സിംടേഗ : മരംവെട്ടി തടി മോഷ്ടിക്കുന്നുവെന്ന സംശയത്തിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നശേഷം കത്തിച്ചു. മുപ്പതുകാരനായ സഞ്ജു പ്രധാനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കത്തിക്കരിഞ്ഞ മൃതദേഹം ബെസരജര ബസാർ പ്രദേശത്ത് കണ്ടെത്തി.

ഝാർഖണ്ഡിലെ സിംടേഗ ജില്ലയിലാണ് സംഭവം നടന്നത്. ബെസരജര ബസാർ പ്രദേശത്ത് കൂടിയ നൂറോളം പേർ പ്രധാൻ അനധികൃതമായി മരംവെട്ടി തടി മോഷ്ടിക്കുന്നുവെന്നാരോപിച്ച് മർദിക്കുകയായിരുന്നു. മൃതദേഹം അധികൃതർക്ക് വിട്ടുകൊടുക്കാൻ നാട്ടുകാർ ആദ്യം തയ്യാറായില്ല. പോലീസ് കൂടുതൽ നിർബന്ധിച്ചപ്പോഴാണ് കത്തിച്ചസ്ഥലം ഇവർ കാണിച്ച് കൊടുത്തത്.

Read Also  : ആണവായുധ ശേഖരണം കുറയ്ക്കണമെന്ന് റഷ്യയ്ക്കും യു.എസിനും ഉപദേശം : പിന്നാലെ സ്വന്തം ആണവായുധങ്ങൾ ആധുനികവൽക്കരിച്ച് ചൈന

ആൾക്കൂട്ട ആക്രമണങ്ങൾ തടയാനും പൗരന്മാരുടെ ഭരണഘടാനപരമായ അവകാശങ്ങൾ സംരക്ഷിക്കാനുമായി ഝാർഖണ്ഡ് നിയമസഭ നിയമം പാസാക്കി രണ്ടാഴ്ചകഴിഞ്ഞപ്പോഴാണ് സംഭവം നടന്നത്. നിയമപ്രകാരം ഈ കുറ്റം ചെയ്യുന്നവർക്ക് മൂന്ന് വർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴയുമാണ് ശിക്ഷ. കൂടാതെ, വസ്തു കണ്ടുകെട്ടാനും വ്യവസ്ഥയുണ്ട്. പശ്ചിമബംഗാളും രാജസ്ഥാനുമാണ് സമാനനിയമം പാസാക്കിയ മറ്റു സംസ്ഥാനങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button