KeralaLatest NewsNews

കെ റെയില്‍: സര്‍ക്കാര്‍ വാശിയോടെ മുന്നോട്ടാണെങ്കില്‍ യുദ്ധ സമാനം, സര്‍വേ കല്ലുകള്‍ പിഴുതെറിയുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: കെ റെയിലില്‍ വിഷയത്തില്‍ സര്‍ക്കാര്‍ വാശിയോടെ മുന്നോട്ടാണെങ്കില്‍ യുദ്ധ സമാനമായി നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. കെ റെയിലിന് വേണ്ടി വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സര്‍വേ കല്ലുകള്‍ പിഴുതെറിയുമെന്ന് അദ്ദേഹം പറഞ്ഞു. പുനരധിവാസ പാക്കേജിലൂടെ ആളുകളെ പ്രലോഭിപ്പിച്ചാലും പ്രക്ഷോഭത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also : സൗദിയിൽ വന്‍തോതില്‍ കൊവിഡ് വ്യാപനമുണ്ടാവാന്‍ സാധ്യത: മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി

കെ റെയിലിന് വേണ്ടി ലഭിക്കുന്ന രണ്ട് ലക്ഷം കോടി രൂപയുടെ അഞ്ച് ശതമാനം കമ്മീഷനിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്കെതിരെ പാര്‍ട്ടിയെ സമര സജ്ജമാക്കാന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ ജില്ലകളില്‍ പര്യടനം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. മുഖ്യമന്ത്രിക്കെതിരെ പൗര പ്രമുഖരെ തങ്ങളുടെ പക്ഷത്ത് അണിനിരത്താനും ശ്രമം തുടങ്ങി.

അതേസമയം കെ റെയില്‍ വിഷയത്തില്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഔദ്യോഗിക വസതിയില്‍ രാവിലെ 11ന് യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗം ഇന്ന് ചേരും. സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റുകളിലേക്കും നടത്തിയ ഒന്നാം ഘട്ട സമരത്തിന് ശേഷമുള്ള തുടര്‍ സമരപരിപാടികള്‍ക്ക് യോഗം രൂപം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button