കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,515 രൂപയും പവന് 36,120 രൂപയുമായി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1,912 ഡോളറായി ഉയര്‍ന്നു. ഇതാണ് ആഭ്യന്തര വിപണിയിലും വില വർധിക്കാൻ കാരണമായത്.
Read Also : ‘വാക്സിൻ എടുത്തില്ലെങ്കിൽ ഉറപ്പായും ഞാൻ പണിതരും’ : നാടൻ ശൈലിയിൽ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ
തുടർച്ചയായ രണ്ടു ദിവസം വില താഴ്ന്ന ശേഷമാണ് ഇന്ന് വില വർധിച്ചത്. തിങ്കൾ, ചൊവ്വാ ദിവസങ്ങളിലായി പവന് 440 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.
Post Your Comments