Latest NewsNewsBusiness

ബൈറ്റ് വേവ് ഡിജിറ്റലിനെ അമേരിക്കൻ കമ്പനി സാഡ ഏറ്റെടുത്തു

ഗൂഗിൾ ക്ലൗഡ് പങ്കാളിയും, ഇന്നവേറ്റീവ് ടെക്‌നോളജി കമ്പനിയുമായ തിരുവനന്തപുരം ടെക്‌നോ പാർക്കിൽ പ്രവർത്തിക്കുന്ന ബൈറ്റ് വേവ് ഡിജിറ്റലിനെ അമേരിക്കൻ കമ്പനി സാഡ ഏറ്റെടുത്തു. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ ബൈറ്റ് വേവ് ഡിജിറ്റൽ ഇനി മുതൽ സാഡ ഇന്ത്യ എന്നറിയപ്പെടും. വാണിജ്യ സാങ്കേതിക മേഖലകളിലെ പ്രമുഖ കൺസൾട്ടൻസിയും ഗൂഗിൽ ക്ലൗഡിന്റെ പ്രധാന പങ്കാളിയുമാണ് അമേരിക്കൻ കമ്പനിയായ സാഡ.

തിരുവനന്തപുരം കൂടാതെ പൂനെയിലും ഓഫീസുള്ള ബൈറ്റ് വേവിനെ ഏറ്റെടുക്കുന്നതിലൂടെ സാഡയുടെ പ്രവർത്തനം ഏഷ്യ പസഫിക് മേഖലയിലേക്ക് കൂടി വ്യാപിപ്പിച്ചുകൊണ്ട് ഗൂഗിൾ ക്ലൗഡിനെ കൂടുതൽ ജനകീയമാക്കുകയാണ് ലക്ഷ്യം. നൂതനമായ സാങ്കേതിക ആശയങ്ങൾ മുന്നോട്ട് വെക്കുകയും ഉപഭോക്താക്കളെ ഗൂഗിൾ ക്ലൗഡിലും ഗൂഗിൾ വർക് സ്പേസിലും മറ്റും വ്യവസായത്തിലൂടെ അതിവേഗം വളരാനും, വിപുലീകരിക്കാനും, മാറ്റങ്ങളോട് പ്രതികരിക്കാനും പ്രാപ്തമാക്കുന്ന സേവനമാണ് ബൈറ്റ് വേവ് ഡിജിറ്റൽ നൽകുന്നത്.

ഇരു കമ്പനിയും ഒന്നാകുന്നതോടെ ആഗോള തലത്തിലുള്ള ഉപഭോക്താക്കൾക്ക് 24 മണിക്കൂർ ഔദ്യോഗിക സേവനം ലഭ്യമാകുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കുന്നു. സാഡയും ബൈറ്റ് വേവ് ഡിജിറ്റലും സംയുക്തമായി കഴിഞ്ഞ കുറെ വർഷങ്ങളായി മികവുറ്റ സേവനമാണ് ഉപഭോക്താക്കൾക്ക് നൽകി വരുന്നത്. ഞങ്ങളുടെ തന്ത്രപ്രധാനമായ ബന്ധത്തിന്റെ മുന്നോട്ടുള്ള കാൽവെയ്പ്പാണ് ഇത്’- സാഡയുടെ സിഓഓ ഡാന ബർഗ് പറഞ്ഞു.

Read Also:- ചർമ്മ സംരക്ഷണത്തിന് പഞ്ചസാര..!

ഉപഭോക്താക്കൾക്ക് കൃത്യമായ സേവനങ്ങൾ നൽകാനുള്ള ബൈറ്റ് വേവിന്റെ ഉത്സാഹവും പരിചയ സമ്പത്തും, പ്രസക്തമായ പരിഹാരങ്ങൾ നിർദേശിക്കുന്നതിൽ സാഡ പുലർത്തി വരുന്ന മികവും ഒത്തു ചേരുമ്പോൾ, ആഗോള ഉപഭോക്താക്കളുടെ വർദ്ധനവിനും ഗൂഗിൾ ക്ലൗഡിന്റെ വളർച്ചയ്ക്കും ഏറ്റെടുക്കൽ വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button