ThiruvananthapuramNattuvarthaKeralaNews

കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു

കിളിമാനൂർ: വീടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാർഥിനി മരിച്ചു. കാട്ടുംപുറം കൊല്ലുവിള അജ്മി മൻസിലിൽ നാസർ-ഷീബ ദമ്പതികളുടെ മകൾ അൽഫിന (17) ആണ് മരിച്ചത്. കിളിമാനൂർ ​ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ്.

Also read : പ്രധാനമന്ത്രിക്കുണ്ടായ സുരക്ഷാവീഴ്ച അംഗീകരിക്കാനാകില്ല, കോണ്‍ഗ്രസ് മാപ്പ് പറയണം : അമിത് ഷാ

സ്കൂളിൽ പോയി തിരികെയെത്തിയ അൽഫിന കിടപ്പുമുറിയിൽ കയറി ഫാനിൽ കെട്ടിത്തൂങ്ങുകയായിരുന്നു. സംഭവം കണ്ട ബന്ധുക്കൾ ഉടൻ അൽഫിനയെ കെട്ടഴിച്ച് താഴെയിറക്കി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button