കോഴിക്കോട് : കേരളത്തിലെ മൂന്നു കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തൊട്ടാകെയായി 11 ഇടങ്ങളില്‍ നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തി റെയ്ഡിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. രാജ്യത്ത് ചില കേന്ദ്രങ്ങളില്‍ മോറിസ് കോയിന്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. രാജ്യ വ്യാപകമായി ഇഡി നടത്തിയ റെയ്ഡില്‍ 1200 കോടി രൂപയുടെ മോറിസ് കോയിന്‍ തട്ടിപ്പ് കണ്ടെത്തി.
പാലക്കാട്, മലപ്പുറം, കൊച്ചി എന്നിവിടങ്ങളിലായിരുന്നു കേരളത്തിലെ റെയ്ഡ്. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള വന്‍ റാക്കറ്റാണ് മോറിസ് കോയിന്‍ തട്ടിപ്പിന് ചുക്കാന്‍ പിടിക്കുന്നതെന്ന് ഇഡി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ സ്ഥാപനങ്ങള്‍ക്കു പുറമെ, ചെന്നൈ, കോയമ്പത്തൂര്‍, ഡല്‍ഹി എന്നിവിടങ്ങളിലെ 11 കേന്ദ്രങ്ങളിലായിട്ടാണ് പരിശോധന നടത്തിയത്.
ബെംഗളൂരുവിലെ ലോങ്‌റിച്ച് ഗ്ലോബല്‍, മോറിസ് ട്രേഡിങ് സൊല്യൂഷന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് അരങ്ങേറിയത്. കേരളത്തില്‍ വിവിധ ജില്ലകളില്‍ മോറിസ് കോയിന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
Post Your Comments