ThiruvananthapuramNattuvarthaKeralaNews

കുഞ്ഞിരാമന്റെ ‘ രക്തസാക്ഷിത്വം : സിപിഎം ഭാഷ്യം പരസ്യസംവാദത്തിന് വെല്ലുവിളിച്ച് റിജിൽ മാക്കുറ്റി

സിപിഎം രക്തസാക്ഷിയായി പ്രചരിപ്പിക്കുന്ന തലശേരിയിലെ യു.കെ കുഞ്ഞിരാമന്റെ മരണത്തിൽ സിപിഎമ്മിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. 1972 ലെ കലാപത്തിനിടയിൽ തലശേരിയിൽ മുസ്ലിം ആരാധനാലയത്തിന് കാവൽ നിൽക്കുന്നതിനിടയിൽ ആർഎസ്എസ് പ്രവർത്തകർ കുഞ്ഞിരാമനെ കൊലപ്പെടുത്തിയെന്നാണ് സിപിഎം ഭാഷ്യം. എന്നാൽ കുഞ്ഞിരാമൻ മരിച്ചത് അങ്ങനെയല്ലെന്ന് അന്തരിച്ച തൃക്കാക്കര എംഎൽഎയും കോൺഗ്രസ് നേതാവ് നിയമസഭയിൽ തെളിയിച്ചിരുന്നുവെന്നും റിജിൽ പറഞ്ഞു.

ഇന്ന് യു.കെ കുഞ്ഞിരാമൻ രക്ഷസാക്ഷി ദിനം സിപിഎം സംസ്ഥാന സംസ്ഥാന വ്യാപകമായി ആചരിക്കുന്നതിനിടയിലാണ് വിഷയത്തിൽ സിപിഎമ്മിനെ കണ്ണൂരിൽ നിന്ന് തന്നെയുള്ള റിജിൽ മാക്കുറ്റി വെല്ലുവിളിച്ചിരിക്കുന്നത്. ജനങ്ങൾ യാഥാർഥ്യമറിയണമെന്നാണ് റിജിൽ മാക്കുറ്റിയുടെ നിലപാട്. റിജിലിന്റെ വെല്ലുവിളിയോടെ സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button