Latest NewsNewsInternational

‘പാക്കിസ്ഥാനിൽ ലൈംഗിക പീഡനം കുത്തനെ ഉയർന്നു’: അശ്ലീലതയിൽ മുങ്ങിപ്പോകുന്നതിൽ നിന്ന് യുവാക്കളെ രക്ഷിക്കണമെന്ന് ഇമ്രാൻ ഖാൻ

രാജ്യത്ത് ലൈംഗിക കുറ്റകൃത്യങ്ങൾ കുത്തനെ ഉയരുന്നതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. രാജ്യത്ത് ലൈംഗികാതിക്രമങ്ങൾ കുത്തനെ വർദ്ധിച്ചുവെന്നും അതിൽ ഒരു ശതമാനം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്റർനെറ്റിൽ ലഭ്യമാകുന്ന അശ്ലീലതയിലും അശ്ലീല വസ്തുക്കളിലും മുങ്ങിപ്പോകുന്നതിൽ നിന്നും മുസ്ലിം യുവാക്കളെ രക്ഷിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും ആധുനികതയുടെ നിഷേധാത്മക പ്രത്യാഘാതങ്ങളിൽ നിന്നും യുവാക്കളെ രക്ഷിക്കാൻ മുസ്ലീം രാജ്യങ്ങളുടെ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണെന്നും അദ്ദേഹം ഒരു പരിപാടിയിൽ വ്യക്തമാക്കി.

Also Read:കള്ളുഷാപ്പിൽ കുത്തേറ്റ് മരിച്ചവൻ എങ്ങനെ രക്തസാക്ഷിയാകും: കുഞ്ഞിരാമനെ അനുസ്മരിച്ച മുഖ്യനെ ട്രോളി സോഷ്യൽ മീഡിയ

‘രണ്ട് തരത്തിലുള്ള കുറ്റകൃത്യങ്ങൾ ആണ് സമൂഹത്തിൽ ഉള്ളത്. ഒന്ന് അഴിമതിയും മറ്റൊന്ന് ലൈംഗിക കുറ്റകൃത്യവുമാണ്. നമ്മുടെ സമൂഹത്തിൽ ലൈംഗിക കുറ്റകൃത്യങ്ങൾ കുത്തനെ ഉയരുകയാണ്, ബലാത്സംഗവും ബാലപീഡനവും ഉയരുന്നുവെങ്കിലും അതിൽ തന്നെ ഒരു ശതമാനം മാത്രമേ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളൂ. ഇൻറർനെറ്റിൽ ലഭ്യമായ അശ്ലീലവും അശ്ലീല വസ്തുക്കളും ആണ് ഇതിനൊരു കാരണം. ഇവയിൽ മുങ്ങിപ്പോകുന്ന മുസ്ലീം യുവാക്കളെ രക്ഷപെടുത്തേണ്ടത് അത്യാവശ്യമാണ്’, ഇമ്രാൻ ഖാൻ പറഞ്ഞു.

അതേസമയം, ഇമ്രാൻ ഖാന്‍റെ ഭരണത്തിന്​ കീഴിൽ പാകിസ്​താൻ ഭീരുക്കളുടെയും കൊള്ളക്കാരുടെയും അത്യാഗ്രഹികളുടെയും നാടായി മാറിയെന്ന രൂക്ഷ വിമർശനവുമായി ഇമ്രാന്‍ ഖാന്‍റെ മുൻ ഭാര്യ രേഹം ഖാൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതാദ്യമായിട്ടാണ്, രേഹം ഇമ്രാനെതിരെ വിമർശനമുന്നയിക്കുന്നത്. 2019ലെ പുൽവാമ ആക്രമണത്തിന് പിന്നാലെ ഇമ്രാൻ ഖാൻ സൈന്യത്തിന്റെ കളിപ്പാവയാണെന്നും പ്രത്യയശാസ്ത്രത്തിലും നയങ്ങളിലും വിട്ടുവീഴ്ച ചെയ്താണ് അധികാരത്തിൽ വന്നതെന്നും രേഹം ഖാന്‍ വിമര്‍ശിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button