
ബെംഗളൂരു : ഐഎസ് കേരള മൊഡ്യൂള്‍ കേസുമായി ബന്ധമെന്ന സംശയത്തില്‍ യുവതിയെ എന്‍ ഐ എ സംഘം അറസ്റ്റ് ചെയ്തു . ഉള്ളാള്‍ മസ്തിക്കാട്ട് സ്വദേശി ദീപ്തി മര്‍ള എന്ന മറിയത്തെയാണ് അറസ്റ്റ് ചെയ്തത്. അന്തരിച്ച മുന്‍ എംഎല്‍എ ബി.എം ഇടിനബ്ബയുടെ ചെറുമകന്‍ അബ്ദുള്‍ റഹിമാന്റെ ഭാര്യ ദീപ്തി മര്‍ളയാണ് അറസ്റ്റിലായത് .ഡിഎസ്പി കൃഷ്ണകുമാര്‍, എന്‍ഐഎ ഡല്‍ഹിയിലെ അസിസ്റ്റന്റ് ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍ അജയ് സിംഗ്, മോണിക്ക ദിക്വാള്‍ എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
വെന്‍ലോക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി. എന്‍ഐഎ സംഘം യുവതിയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നും സൂചനയുണ്ട്.
ഐഎസ് കേരള മൊഡ്യൂള്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത് . 2021 ഓഗസ്റ്റ് നാലിന് എന്‍ഐഎ സംഘം ഉള്ളാളിലെ വീട്ടില്‍ റെയ്ഡ് നടത്തി അബ്ദുള്‍ റഹ്മാനെ അറസ്റ്റ് ചെയ്തിരുന്നു. വീട്ടില്‍ നിന്ന് ഏതാനും രേഖകളും പിടിച്ചെടുത്തിരുന്നു.
Post Your Comments