ടെഹ്റാൻ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന പ്രഖ്യാപനവുമായി ഇറാൻ. അഫ്ഗാനിസ്ഥാനിലെ ഇറാനിയൻ അംബാസഡർ ബഹാദൂർ അമീനിയനാണ് ഇങ്ങനെയൊരു പരസ്യ പ്രഖ്യാപനം നടത്തിയത്.
കാബൂളിലെ ടോളൊ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഫ്ഗാനിൽ ഇപ്പോൾ നിലവിലുള്ള താലിബാൻ ഭരണകൂടം, ഒരേയൊരു വംശക്കാർ മാത്രം അലങ്കരിക്കുന്നതാണ്. അതിൽ എല്ലാവരെയും ഉൾക്കൊള്ളിച്ചിട്ടില്ല എന്നാണ് ഇറാൻ ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
‘ഒരു രാജ്യത്ത് ഒരു ഭരണകൂടം നിലവിൽ വന്നാൽ, ആ ഭരണകൂടത്തിൽ അടങ്ങിയിരിക്കുന്നത് ഒരേയൊരു വംശജർ മാത്രമാണെങ്കിൽ, അതിലുമുപരി മറ്റു വംശങ്ങളിലെയോ ഗോത്രങ്ങളിലെയോ ആർക്കും തന്നെ അതിൽ പ്രാതിനിധ്യമില്ലെങ്കിൽ, അതിനെ ഒരു ഭരണകൂടമായി കണക്കാക്കാൻ പറ്റില്ല. ഇറാൻ സർക്കാരിന് അതു കൊണ്ടു തന്നെ, അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ താലിബാൻ ഭരണകൂടത്തെ സർക്കാരായി അംഗീകരിക്കാൻ സാധിക്കില്ല’ അമീനിയൻ വ്യക്തമാക്കി.
Post Your Comments