KeralaNattuvarthaNews

എം.എ യൂസുഫലി അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തിളങ്ങുന്ന മാതൃകയെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു

കൊച്ചി: ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തിളങ്ങുന്ന മാതൃകയെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയുടെ എറണാകുളത്തെ മന്ദിരത്തിന്‍റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഠിന പ്രയത്‌നത്തിലൂടെയും നിസ്വാർത്ഥ സേവനങ്ങളിലൂടെയും ആഗോള തൊഴിൽ മേഖലയിൽ മികച്ചൊരു മാതൃകയും വഴികാട്ടിയുമാണ് യൂസുഫലി. നിസ്വാർത്ഥ സേവനത്തിലൂടെ ഉയരങ്ങൾ കീഴടക്കാം എന്നു തെളിയിച്ച നിരവധി പേരുള്ള നാടാണ് കേരളം. അതിൽ തിളങ്ങുന്ന ഉദാഹരണമാണ് യൂസുഫലി എന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button