NattuvarthaLatest NewsKeralaNews

മാറ്റമില്ലാത്ത പൊലീസ് ആക്ട്: സ്ലീപ്പർ കോച്ചിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിന് യുവാവിനെ ക്രൂരമായി മർദിച്ചത് എസ് ഐ

കണ്ണൂർ: ആഭ്യന്തര വകുപ്പിന്റെ താക്കീതും ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് കേരള പോലീസിന്റെ ക്രൂരത തുടരുന്നു. കൃത്യമായ ടികെറ്റില്ലാതെ സ്ലീപെര്‍ കോചില്‍ യാത്രചെയ്തുവെന്ന കുറ്റത്തിന് എസ് ഐ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ചു. സംഭവത്തിന്റെ ദ്യശ്യങ്ങള്‍ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.

Also Read:ക്ഷേത്രങ്ങളിൽ കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് മോഷണം‌ : പണം നഷ്ടപ്പെട്ടു

യഥാർത്ഥത്തിൽ ടികെറ്റ് പരിശോധിക്കേണ്ടത് ടിടിഇ ആണ്. എന്നാൽ ഇവിടെ പൊലീസുകാരന്‍ ടികെറ്റ് ചോദിച്ചെത്തി സ്ലീപെര്‍ കംപാര്‍ട്‌മെന്റിൽ നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനെ മര്‍ദിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തുകയും പങ്കുവയ്ക്കുകയുമാണ് ചെയ്തത്.

അതേസമയം, ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും തന്റെ തെറ്റ് ന്യായീകരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥന്‍. ടികെറ്റില്ലാത്ത യാത്രക്കാരനെ ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നും ഇയാളെ മര്‍ദിച്ചുവെന്ന തെറ്റാണെന്നും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന എസ്‌ഐഐ പ്രമോദ് വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button