UAELatest NewsNewsInternationalGulf

സർക്കാർ ജീവനക്കാർക്ക് ഇന്നുമുതൽ ഗ്രീൻ പാസ് നിർബന്ധം: യുഎഇയിൽ പുതിയ നിയമം പ്രാബല്യത്തിൽ

അബുദാബി: യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് ഇന്നു മുതൽ ഗ്രീൻപാസ് നിർബന്ധം. കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഓഫിസിലേക്കുള്ള പ്രവേശനത്തിന് സർക്കാർ ഗ്രീൻ പാസ് നിർബന്ധമാക്കിയത്. അബുദാബിയിൽ ആഴ്ചയിൽ ഒരിക്കലും മറ്റ് എമിറേറ്റുകളിൽ 2 ആഴ്ചയിൽ ഒരിക്കലും പിസിആർ എടുക്കണമെന്നാണ് പുതിയ നിയമത്തിൽ വ്യക്തമാക്കുന്നത്.

Read Also: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഒളിവിലായിരുന്ന ഒരു പ്രതി കൂടി പിടിയില്‍

സർക്കാർ ജീവനക്കാർ ഒരു മാസത്തിനകം ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് നിർദ്ദേശം നൽകി. സന്ദർശകർക്ക് സർക്കാർ ഓഫിസുകളിൽ പ്രവേശിക്കൻ അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ് കാണിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവർക്ക് 14 ദിവസത്തിനിടയിലും വാക്‌സിൻ എടുക്കാത്തവർ 7 ദിവസത്തെ ഇടവേളകളിലും പിസിആർ പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചാൽ ഗ്രീൻ പാസ് നിലനിർത്താം. ജീവനക്കാരിൽ ആർക്കെങ്കിലും കോവിഡ് റിപ്പോർട്ട് ചെയ്താൽ ഐസൊലേഷനിലേക്കു മാറ്റണമെന്നും പുതിയ നിയമം വ്യക്തമാക്കുന്നു. സമ്പർക്കപ്പെട്ടവരെ കണ്ടെത്തി ക്വാറന്റെയ്‌നിൽ പ്രവേശിപ്പിക്കാനും സർക്കാർ സ്ഥാപനങ്ങൾക്കു നിർദേശം നൽകി.

Read Also: ഓട്ടോ ഇടിച്ച് സൈക്കിളില്‍ നിന്നും റോഡില്‍ വീണു : ലോറി കയറി കൗമാരക്കാരന് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button