KeralaLatest NewsNews

പണി കഴിഞ്ഞ റോഡില്‍ വീണ്ടും ടാറിങ്ങ്: പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രിയുടെ വരവ്

നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി തന്നെ സ്ഥലത്തെത്തി. കരാറുകാര്‍ക്ക് റോഡ് മാറിയെന്ന ഉദ്യോഗസ്ഥരുടെ പ്രാഥമിക വിശദീകരണം മന്ത്രി കണക്കിലെടുത്തില്ല.

കോഴിക്കോട്: മായനാട് പണി കഴിഞ്ഞ റോഡില്‍ വീണ്ടും ടാറിട്ടെന്ന പരാതിയെ തുടർന്ന് സ്ഥലത്ത് മന്ത്രി സന്ദർശനം നടത്തി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിച്ചത്. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.

മെഡിക്കല്‍ കോളേജ് കുന്ദമംഗമലം റോഡില്‍ മായനാട് ഭാഗത്ത് ഒഴുക്കര റോഡിലാണ് റോഡ് നിര്‍മാണം നാട്ടുകാര്‍ക്ക് തടയേണ്ടി വന്നത്. മൂന്നു ദിവസം മുമ്പ് ടാറിങ്ങ് പൂര്‍ത്തിയായ സ്ഥലത്ത് വീണ്ടും ചല്ലി നിരത്തി ടാറിടാനായിരുന്നു കരാറുകാരുടെ നീക്കം. റോഡു കുഴിഞ്ഞിടത്ത് അറ്റകുറ്റപ്പണിയെന്നായിരുന്നു കരാറുകാരുടെ വിശദീകരണം. എന്നാല്‍ ഒരിടത്തുംകുഴിയോ മറ്റ് അപാതകളോ ആരും കണ്ടില്ല. ഇതിനെത്തുടര്‍ന്ന് അനാവശ്യമായി വീണ്ടും റോഡ് ടാര്‍ ചെയ്യാന്‍ ശ്രമിക്കുന്നത് നാട്ടുകാര്‍ ഇടപെട്ട് തടയുകയായിരുന്നു.

Read Also: മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: യുവാവിന് തടവു ശിക്ഷ

നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി തന്നെ സ്ഥലത്തെത്തി. കരാറുകാര്‍ക്ക് റോഡ് മാറിയെന്ന ഉദ്യോഗസ്ഥരുടെ പ്രാഥമിക വിശദീകരണം മന്ത്രി കണക്കിലെടുത്തില്ല. അന്വേഷണത്തിന് ഉത്തരവും നല്കി. 17 മീറ്റര്‍ സ്ഥലത്ത് നിരത്തിയിരുന്ന ചല്ലി കരാറുകാര്‍ തന്നെ മാറ്റി. അന്വേഷണ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് കരാറുകാര്‍ക്കും ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button